മഴ കുറയുന്നു; 7 ജില്ലകളിൽ യെലോ അലർട്ട്

പശ്ചിമ ബംഗാളിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. രാജസ്ഥാനു മുകളില്‍ മറ്റൊരു ന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നു
rain in kerala alerts

മഴ കുറയുന്നു; 7 ജില്ലകളിൽ യെലോ അലർട്ട്

file
Updated on

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ലഭിച്ച അതിശക്ത മഴയ്ക്ക് ശമനം. ബുധനാഴ്ച തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും സാധാരണ മഴ മാത്രമാണ് ലഭിച്ചത്. വടക്കന്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു.

വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് നല്‍കി. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട്. പശ്ചിമ ബംഗാളിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. രാജസ്ഥാനു മുകളില്‍ മറ്റൊരു ന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നു.

ഇതിനു പുറമേ കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാനിര്‍ദേശം തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com