വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

വെള്ളിയാഴ്ച 8 ജില്ലകളിൽ യെലോ അലർട്ടാണ്
kerala rain weather update

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

representative image
Updated on

തിരുവനന്തപുരം:​ തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളി​ൽ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെടാന്‍ സധ്യതയുണ്ട്.

ഇത് ശ​ക്തിയാര്‍ജിച്ച് തീവ്ര ന്യൂനമര്‍ദമാകാനും തുടര്‍ന്ന് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ മഴ സജീവമാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കലാവസ്ഥ വകുക്ക് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടു​ക്കി, തൃശൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.​ ശനിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലെ​ര്‍ട്ടുണ്ട്. അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com