ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

ഒറ്റപ്പെട്ട ഇടങ്ങളിൽ വരുന്ന രണ്ടുദിവസം ഉയർന്ന താപനില സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
kerala Rain alert cancelled

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. ആന്ധ്രാ-ഒഡീഷ തീരത്തെ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ഇടങ്ങളിൽ വരുന്ന രണ്ടുദിവസം ഉയർന്ന താപനില സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഉഷ്ണതരംഗത്തിനും കനത്ത ചൂടിനുമുള്ള സാധ്യതകൾ മുൻനിർത്തി ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

logo
Metro Vaartha
www.metrovaartha.com