വേനല്‍മഴ ശക്തമാകും; മേയ് 14 വരെ എല്ലാ ജില്ലകളിലും മഴ, ഞായറാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

യെലോ അലർട്ടില്ലാത്ത ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത
rain
rainfile

തിരുവനന്തപുരം: വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വെള്ളിയാഴ്ച വിവിധ ജില്ലകളിൽ പരക്കെ മഴ ലഭിക്കുമെന്നും വയനാട് ജില്ലയിൽ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളി (10 മേയ്) : വയനാട്

ശനി (11 മേയ്) : ഇടുക്കി, പത്തനംതിട്ട

ഞായർ (12 മേയ്) : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി

തിങ്കൾ (13 മേയ് ) : പത്തനംതിട്ട, ഇടുക്കി

മേയ് 10 മുതൽ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. യെലോ അലർട്ടില്ലാത്ത ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.