സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ കനക്കും; മുന്നറിയിപ്പുകൾ ഇങ്ങനെ..!

ശനിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്
kerala rain alerts

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ കനക്കും; മുന്നറിയിപ്പുകൾ ഇങ്ങനെ..!

Updated on: 

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലുദിവസവും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന്‍റെ വടക്കന്‍ ഭാഗങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായും തമിഴ്‌നാടിനും തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ അതിതീവ്ര മഴ‍യാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനുമാണ് സാധ്യത.

ശനിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com