സംസ്ഥാനത്ത് ശക്തമായ മഴ; അടുത്ത 3 മണിക്കൂർ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കുന്നത്
kerala rain orange alert in next 3 hours

സംസ്ഥാനത്ത് ശക്തമായ മഴ; അടുത്ത 3 മണിക്കൂർ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

file image

Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂർ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഏഴ് ജില്ലകളിലും വെള്ളി‍യാഴ്ച ഒൻപത് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com