മഴ മുന്നറിയിപ്പിൽ മാറ്റം: അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെലോ അലർട്ട്

കേരള - കർണാടക - ലക്ഷദ്വീപ്‌ തീരത്ത് കടലാക്രമണത്തിന് സാധ്യത
kerala rain update: heavy rain alert for next 5 days Yellow alert
മഴ മുന്നറിയിപ്പിൽ മാറ്റം: അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെലോ അലർട്ട്symbolic image

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറത്തിറങ്ങിയ അറിയിപ്പു പ്രകാരം അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് അറിയിച്ചു. തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനി ( ജൂലൈ 6) : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

ഞായർ ( ജൂലൈ 7) : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

തിങ്കൾ ( ജൂലൈ 8) : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ചൊവ്വ ( ജൂലൈ 9) : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ്‌ തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Trending

No stories found.

Latest News

No stories found.