ന്യൂനമർദം: ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അലർട്ട്

ഓഗസ്റ്റ് 17 വരെ മത്സ്യബന്ധനത്തിന് വിലക്ക്
kerala rain update yellow alert

ന്യൂനമർദം: ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അലർട്ട്

KSDMA

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കാലാസവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ശനിയാഴ്ച വരെ 40 മുതൽ 50 വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

ജാഗ്രതയുടെ ഭാഗമായി കണക്കിലെടുത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

14/08/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

15/08/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്

16/08/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട്

17/08/2025: കണ്ണൂർ, കാസർകോട്

18/08/2025: കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ആന്ധ്രാപ്രദേശ് തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, കേരള തീരത്ത് ഇന്നുമുതൽ ശനിയാഴ്ച വരെയും, കർണാടക തീരത്ത് ഇന്നുമുതൽ തിങ്കളാഴ്ച വരെയും, ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 14 മുതൽ ഓഗസ്റ്റ് 17 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com