kerala rain: Yellow alert in 3 districts today
ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത; 3 ജില്ലകളില്‍ യെലോ അലര്‍ട്ട് Representative Image

ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത; 3 ജില്ലകളില്‍ യെലോ അലര്‍ട്ട്

കേരള-തമിഴ്‌നാട്-ലക്ഷദ്വീപ് തീരങ്ങളിൽ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തുടർന്ന് 3 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്.

ഇതോടൊപ്പം, കേരളതീരത്തും തമിഴ്‌നാട് തീരത്തും (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി) ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള-തമിഴ്‌നാട്-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക ജാഗ്രത നിർദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com