മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാള്‍

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകൾ നടക്കും.
kerala ramadan tomorrow
kerala ramadan tomorrow
Updated on

കോഴിക്കോട്: കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ജിസിസി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍.

മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍,സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.

പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയും അറിയിച്ചു. ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകൾ നടക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com