

മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി. ടി.കെ. ശിവരാജനെയാണ് ഒഴിവാക്കിയത്. പകരം ഉത്തർപ്രദേശ് സ്വദേശി എം.എൽ. ശർമയെ നിയമിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞു എന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ സർക്കാരിന്‍റെ ഏകപക്ഷിയ നടപടിയാണിതെന്ന് ശിവരാജൻ ആരോപിച്ചു. അണക്കെട്ടിന്‍റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെയാണ് പുനഃസംഘടിപ്പിച്ചത്.