ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമതടസങ്ങളില്ലെന്ന് ദേവസ്വം പ്രസിഡന്‍റ്

ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക
kerala sadya will be served on alternate days at sabarimala

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമതടസങ്ങളില്ലെന്ന് ദേവസ്വം പ്രസിഡന്‍റ്

Updated on

പത്തനംതിട്ട: ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ നൽകും. അന്നാദാനത്തിൽ ക്രമീകരണം ഏർപ്പെടുത്താൻ ദേവസ്വം കമ്മിഷണറെ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ചുമതലപ്പെടുത്തി. നിലവിലുള്ള ടെൻഡറിൽ തന്നെ സാധനങ്ങൾ വാങ്ങുന്നതിനാൽ നിയമപ്രശ്നങ്ങളുണ്ടാവില്ലെന്നും ജയകുമാർ പറയുന്നു.

ഡിസംബർ 2 മുതൽ സദ്യ നൽകാനായിരുന്നു തീരുമാനം. എന്നാൽ സജ്ജീകരണങ്ങൾ പൂർത്തിയാവാത്തതിനാൽ മാറ്റി വയ്ക്കുയായിരുന്നു. നിയമപ്രശ്നങ്ങൾ പഠിക്കാനായി പ്രത്യേര കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായത്.

ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ മൂന്ന് മണി വരെയും ഉണ്ടാകുമെന്നും സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോ​ഗിക്കുന്നതെന്നുമാണ് വിവരങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com