ഗോപിനാഥ് കോഴിക്കോടിനും വിദ്യാധരന്‍ മാസ്റ്റര്‍ക്കും കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്

മൂന്ന് പേര്‍ക്ക് ഫെലോഷിപ്പും 17 പേര്‍ക്ക് അവാര്‍ഡും 22 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരവും നല്‍കും
ഗോപിനാഥ് കോഴിക്കോടിനും വിദ്യാധരന്‍ മാസ്റ്റര്‍ക്കും കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്
Updated on

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2022 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാടക സംവിധായകനും രചയിതാവുമായ ഗോപിനാഥ് കോഴിക്കോടിനും, സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍ക്കും ചെണ്ട/ഇടയ്ക്ക കലാകാരന്‍ കലാമണ്ഡലം ഉണ്ണികൃഷ്ണനും(പാഞ്ഞാള്‍) ഫെല്ലോഷിപ്പ് ലഭിച്ചു,

മൂന്ന് പേര്‍ക്ക് ഫെലോഷിപ്പും 17 പേര്‍ക്ക് അവാര്‍ഡും 22 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരവും നല്‍കും. ഫെലോഷിപ്പ് ജേതാക്കള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും, അവാര്‍ഡ്-ഗുരുപൂജ പുരസ്‌കാര ജേതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ഫലകവുമാണു സമ്മാനിക്കുക.

അക്കാഡമി അവാര്‍ഡ് നേടിയവര്‍

വത്സന്‍ നിസരി- നാടകം ( അഭിനയം,സംവിധാനം), ബാബു അന്നൂര്‍- നാടകം (അഭിനയം ,സംവിധാനം), സുരേഷ്ബാബു ശ്രീസ്ഥ- നാടകം (രചന) ലെനിന്‍ ഇടക്കൊച്ചി-നാടകം (അഭിനയം,സംവിധാനം), രജിതാമധു-നാടകം (അഭിനയം), കോട്ടയക്കല്‍ മുരളി- നാടകം (അഭിനയം, സംവിധാനം, സംഗീതസംവിധാനം, ആലാപനം), കലാമണ്ഡലം ഷീബകൃഷ്ണകുമാര്‍- നൃത്തം (മോഹിനിയാട്ടം,അഷ്ടപദിയാട്ടം), ബിജുല ബാലകൃഷ്ണന്‍- നൃത്തം (കൂച്ചിപ്പൂഡി), പാലക്കാട് ശ്രീറാം- ശാസ്ത്രീയസംഗീതം (വായ്പ്പാട്ട്), തിരുവിഴാവിജു.എസ് ആനന്ദ്-വയലിന്‍, ആലപ്പുഴ എസ് വിജയകുമാര്‍-തവില്‍, പ്രകാശ് ഉള്ള്യേരി -ഹാര്‍മോണിയം/കീബോര്‍ഡ്), വിജയന്‍ കോവൂര്‍-ലളിത സംഗീതം (സംഗീത സംവിധാനം), എന്‍ ലതിക- ലളിതസംഗീതം( ആലാപനം), കലാമണ്ഡലം രാധാമണി- തുള്ളല്‍, കലാമണ്ഡലം രാജീവ്-മിഴാവ്. എസ് നോവല്‍ രാജ്-കഥാപ്രസംഗം.

ഗുരുപൂജ പുരസ്‌കാരം നേടിയവര്‍

മേപ്പയൂര്‍ ബാലന്‍- സംഗീതം-,കഥാപ്രസംഗം,അഭിനയം, കെ.ഡി ആനന്ദന്‍ (ആലപ്പി ആനന്ദന്‍) -സംഗീതം-ഗിറ്റാര്‍, വയലിന്‍, തൃക്കാക്കര വൈ.എന്‍ ശാന്താറാം- സംഗീതം (ഗഞ്ചിറ), വിജയകുമാര്‍.കെ (കാരയ്ക്കാമണ്ഡപം)-സംഗീതം (തബല), വൈക്കം ആര്‍ ഗോപാലകൃഷ്ണന്‍ - സംഗീതം (ഘടം)

, ശിവദാസ് ചേമഞ്ചേരി- സംഗീതം (തബല,മൃദംഗം), ഉസ്താദ് അഷ്‌റഫ് ഹൈദ്രോസ്- സംഗീതം(സൂഫി/ഗസല്‍/ഖവ്വാലി), മാതംഗി സത്യമൂര്‍ത്തി- സംഗീതം(വായ്പ്പാട്ട്), പൂച്ചാക്കല്‍ ഷാഹുല്‍-നാടക ഗാനരചന, വെണ്‍കുളം ജയകുമാര്‍-നാടകരചന, സംവിധാനം, അഭിനയം, തൃശ്ശൂര്‍ വിശ്വം-നാടകം (അഭിനയം, രചന,സംവിധാനം), ബാബു കിളിരൂര്‍-നാടകം(അഭിനയം), ടി.പി ഭാസ്‌കരപ്പൊതുവാള്‍-നാടകം (രചന,സംവിധാനം), കുളത്തൂര്‍ ലാല്‍- നാടകം (അഭിനയം), കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍- നാടകം (അഭിനയം,സംവിധാനം), കലാമണ്ഡലം കല്ലുവഴി വാസു -കഥകളി (വേഷം), കലാനിലയം കുഞ്ചുണ്ണി-കഥകളി, പൊന്‍കുന്നം സെയ്ദ് - നാടകരചന, അരിവാള്‍ ജോണ്‍ -നാടകം (അഭിനയം), ആര്‍ട്ടിസ്റ്റ് രാംദാസ് വടകര-നാടകം (ചമയം, അഭിനയം), കവടിയാര്‍ സുരേഷ്-നൃത്തനാടകം, തണ്ണീര്‍മുക്കം സദാശിവന്‍-കഥാപ്രസംഗം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com