ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ; 29ന് സ്കൂൾ അടയ്ക്കും

വാർഷിക പരീക്ഷ മാർച്ച് രണ്ടു മുതൽ 30 വരെയാവും നടത്തുക
kerala school calendar 2025-26

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

file image

Updated on

തിരുവനന്തപുരം: കേരള സംസ്ഥാന സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്തും. പിന്നാലെ 29ന് ഓണാവധിക്കായി സ്കൂളുകൾ അടക്കും. സെപ്റ്റംബർ 8 ന് വീണ്ടും തുറക്കും.

ഡിസംബർ 11 മുതൽ 18 വരെയാവും ക്രിസ്മസ് പരീക്ഷ. ക്രിസ്മസ് അവധി 19 മുതൽ 29 വരെ. പ്ലസ് ടു പ്രാക്‌ടിക്കൽ പരീക്ഷ 2026 ജനുവരി 22 നും പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 16-23 വരെയും നടക്കും.

വാർഷിക പരീക്ഷ മാർച്ച് രണ്ടു മുതൽ 30 വരെയാവും. തുടർന്ന് മധ്യ വേനലവധിക്കായി മാർച്ച് 31ന് സ്കൂളുകൾ അടയ്ക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com