അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

പുതുക്കിയ ഉത്തരവ് പ്രകാരം രാവിലെ 7.30 മുതല്‍ 10.30 വരെയാണ് ക്ലാസുകള്‍. തിങ്കളാഴ്ച മുതലാണ് ക്ലാസുകള്‍ ആരംഭിച്ചത്
kerala school summer vacation classes

ബാലാവകാശ കമ്മിഷൻ നിർദേശിച്ചു; അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

Representative image
Updated on

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു. പുതുക്കിയ ഉത്തരവ് പ്രകാരം രാവിലെ 7.30 മുതല്‍ 10.30 വരെയാണ് ക്ലാസുകള്‍. തിങ്കളാഴ്ച മുതലാണ് ക്ലാസുകള്‍ ആരംഭിച്ചത്.

വേനല്‍ച്ചൂട് കണക്കിലെടുത്ത് ക്ലാസുകള്‍ 10.30ന് അവസാനിപ്പിക്കണമെന്ന ബാലാവകാശ കമ്മിഷന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നടപടി. നേരത്തെ രാവിലെ 9.30 മുതല്‍ 12.30 വരെ ക്ലാസ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വാര്‍ഷിക പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്കായി 27 വരെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

അതേസമയം, ഞായറാഴ്ച രാത്രി വൈകി സമയമാറ്റ ഉത്തരവ് വന്നത് സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും വലച്ചു. ആദ്യദിനമായ ഇന്നലെ പലയിടങ്ങളിലും കൃത്യസമയത്ത് ക്ലാസുകള്‍ തുടങ്ങാനായില്ലെന്നും പരാതിയുണ്ട്.

logo
Metro Vaartha
www.metrovaartha.com