ഫ്ലക്സ് വച്ച ജീവനക്കാർക്കെതിരേ എന്ത് നടപടി സ്വീകരിച്ചു? പെതുഭരണ വകുപ്പിന് തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ കത്ത്

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചത്
kerala secretariat flex board controversy
ഫ്ലക്സ് വച്ച ജീവനക്കാർക്കെതിരേ എന്ത് നടപടി സ്വീകരിച്ചു? പെതുഭരണ വകുപ്പിന് തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ കത്ത്
Updated on

തിരുവനന്തപുരം: ഹൈക്കോടതി നിർദേശം ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കൂറ്റൻ ഫ്ലക്സ് വച്ച സംഭവത്തിൽ നേതാക്കൾക്കെതിരേ നടപടി എടുക്കണമെന്ന് തദ്ദേശ വകുപ്പിന്‍റെ ആവശ്യം. എന്ത് നടപടിയാണ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചതെന്ന് ഹൈക്കോടതിയെ അറിയിക്കാൻ പെരുഭരണ വകുപ്പിന് തദ്ദേശ സെക്രട്ടറി കത്ത് നൽകി.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ട് ഉൾപ്പെടെ സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചത്. പിന്നാലെ തന്നെ നഗരസഭ ഫ്ലക്സ് ബോർഡ് മാറ്റുകയായിരുന്നു.

സംഭവത്തിൽ ഹൈക്കോടതിയുടെ ഭാഗത്തു നിന്നും വലിയ വിമർശനം ഉയർന്നിരുന്നു. ഉത്തരവാദികൾക്കെതിരേ നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ രണ്ടു പേരെ പ്രതി ചേർത്തു കേസെടുത്തതായാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർക്കെതിരേ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാൻ തദ്ദേശ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പൊതുഭരണ സര്‍വീസ് വിഭാഗത്തിന് നടപടി ആവശ്യപ്പെട്ട് കത്തു നല്‍കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com