ആർഷോയും അനുശ്രീയും മാറി; എസ്എഫ്ഐക്ക് പുതിയ അമരക്കാർ

കെ. അനുശ്രീ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു
kerala sfi new leadership
ആർഷോയും അനുശ്രീയും മാറി; എസ്എഫ്ഐക്ക് പുതിയ അമരക്കാർ
Updated on

തിരുവനന്തപുരം: എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റായി എം. ശിവപ്രസാദിനേയും സെക്രട്ടറിയായി പി.എസ്. സജ്‌ജീവിനേയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിന്‍റെ അവസാന ദിനമാണ് പി.എം. ആർഷോയ്ക്കും കെ. അനുശ്രീക്കും പകരം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

കെ. അനുശ്രീ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പരിഗണന പട്ടികയിലുണ്ടായിരുന്ന സജ്‌ജീവനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com