കേരള ഗാന വിവാദം; ശ്രീകുമാരൻ തമ്പിയുടെ പാട്ട് നിരാകരിച്ചത് ക്ലീഷേ ആയതിനാലെന്ന് കെ.സച്ചിദാനന്ദൻ

'ബി.കെ. ഹരിനാരായണന്‍റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്'
K Satchidanandan
K Satchidanandan

തൃശൂർ: കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ക്ലീഷേ പ്രയോഗങ്ങളുണ്ടായതിനാലാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചതെന്നും അക്കാദമി തിരുത്തൽ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയാറായില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. കമ്മറ്റിയിലെ ആരും അദ്ദേഹത്തിന്‍റെ പാട്ട് അംഗീകരിച്ചില്ല. അതിനാലാണ് പാട്ടെഴുതാൻ വേറെ ആളെ തേടിയത്.

''ബി.കെ. ഹരിനാരായണന്‍റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും. ഹരിനാരായണൻ തന്നെയാണ് ബിജിപാലിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നത്'' സച്ചിദാനന്ദൻ പറഞ്ഞു.

K Satchidanandan
''സർക്കാരിനായി കേരളാ ഗാനം എഴുതാൻ ആവശ്യപ്പെട്ട് അപമാനിച്ചു''; കേരള സാഹിത്യ അക്കാദമിക്കെതിരേ ശ്രീകുമാരൻ തമ്പി

അതിനിടെ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞത്. വസ്തുതകൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന പറഞ്ഞ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പറഞ്ഞു. അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ അറിയിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com