
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളും നിർദേശങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ തന്റെ മൂന്നാമത് ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനപ്രതിസന്ധിക്കിടെ വരുമാന വർധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും മുൻതൂക്കം. ക്ഷേമ പെൻഷൻ കൂട്ടാനും സാധ്യതയുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെയും റവന്യൂ വകുപ്പുകളിലേയും വിവിധ സേവന നിരക്കുകള്‍, കെട്ടിട നികുതി, സ്റ്റാംപ് ഡ്യൂട്ടി എന്നിവയില്‍ വര്‍ധനയുണ്ടാകുമെന്നാണ് സൂചന. വിപണി വിലയുടെ അടിസ്ഥാനമാക്കി ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിച്ചേക്കും.
ബജറ്റ് അവതരണത്തിനു ശേഷം മുഴുവൻ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും, പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന "kerala budget' എന്ന ആപ്ലിക്കേഷൻ മുഖേനയും ലഭ്യമാകും.