
തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ജൂലൈ 19ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാർഡുകൾ പ്രഖ്യാപിക്കും. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ത്രിതല ജൂറിയാണ് അവാർഡ് നിർണയിക്കുക. സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും പ്രഖ്യാപനം ഉണ്ടാവുക.
സൗദി വെള്ളയ്ക്ക, അറിയിപ്പ്, ഇലവീഴാ പൂഞ്ചിറ, ജയ ജയ ജയ ഹേ എന്നീവ മികച്ച ചിത്രങ്ങൾക്കുള്ള അവാർഡുകൾക്കുള്ള പരിഗണനയിലുണ്ടാവുക. മികച്ച നടനുള്ള അവാർഡിനായുള്ള പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണെന്നാണ് റിപ്പോർട്ട്. നൻപകൽ നേരത്ത് മയക്കം, പുഴു, റോർഷാച്ച് എന്നീ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് മുന്‍തൂക്കം നൽകുമ്പോൾ ന്നാ താൻ കേസ് കോട്, അറിയിപ്പ്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്‍റേതായി അവസാന റൗണ്ടിലുള്ളത്. തീർപ്പ്, ജനഗണമന എന്നീ ചിത്രങ്ങളിലെ പ്രകടനം പൃഥ്വിരാജിനേയും അവസാന റൗണ്ടിലെത്തിച്ചിട്ടിണ്ടെന്നാണ് വിവരം.