

ചൂട് കുറയുന്നു.
തിരുവനന്തപുരം: കടുത്ത ചൂടിൽ വെന്തുരുകുന്ന മലയാളികൾക്ക് ആശ്വാസമായി വേനൽമഴയെത്തി. തെക്കൻ ജില്ലകളിലും മലയോരങ്ങളിലുമാണ് വ്യാഴാഴ്ച മഴ ശക്തമായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന ഉയർന്ന താപനിലയ്ക്ക് ഇതോടെ താത്കാലിക ശമനം.
വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടെയുള്ള ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലിനും കാറ്റിനുമൊപ്പമുള്ള മഴ വരും ദിവസങ്ങളിലും തുടരും.
കാസർഗോഡ്, കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ചെറിയ മഴ സാധ്യതയുണ്ടെങ്കിലും വ്യാപകമായമഴ സാധ്യത കുറവാണ്. വേനൽ മഴ ലഭിക്കാൻ തുടങ്ങിയതോടെ മധ്യതെക്കൻ ജില്ലകളിൽ ഉയർന്ന താപനിലയിൽ കുറവ് വന്നെന്നും കാലാവസ്ഥാ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.