ബാലവേല-ബാലവിവാഹ മുക്ത സംസ്ഥാനം: യോഗം ചൊവ്വാഴ്ച

ബാ​ല​വേ​ല-​ബാ​ല​വി​വാ​ഹ നി​ർ​മാ​ർ​ജ​നം ഉ​ൾ​പ്പെ​ടെ ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബാലാവകാശ ക​മ്മി​ഷ​ൻ ന​ട​ത്തി​വ​രു​ന്നു
ബാലവേല-ബാലവിവാഹ മുക്ത സംസ്ഥാനം: യോഗം ചൊവ്വാഴ്ച

​തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ ബാ​ല​വേ​ല-​ബാ​ല​വി​വാ​ഹ വി​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് 6ന് ​സം​സ്ഥാ​ന​ത​ല ക​ർ​ത്ത​വ്യ​വാ​ഹ​ക​രു​ടെ യോ​ഗം സം​ഘ​ടി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ട​ൽ പ്ര​ശാ​ന്തി​ൽ ബ​ച്ച്പ്പ​ൻ ബ​ച്ചാ​വോ അ​ന്തോ​ള​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മി​ഷ​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 10.30ന് ​ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ത്ഘാ​ട​നം ചെ​യ്യു​ന്ന യോ​ഗ​ത്തി​ൽ ക​മ്മി​ഷ​ൻ ചെ​യ​ർ​പെ​ഴ്‌​സ​ൺ കെ. ​വി. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും.

ബാ​ല​നീ​തി ആ​ക്റ്റ് 2015, വ​കു​പ്പ് 109 പ്ര​കാ​രം നി​യ​മ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രീ​ക്ഷ​ണ ചു​മ​ത​ല ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ നി​ക്ഷി​പ്ത​മാ​ണ്. ബാ​ല​വേ​ല-​ബാ​ല​വി​വാ​ഹ നി​ർ​മ്മാ​ർ​ജ​നം ഉ​ൾ​പ്പെ​ടെ ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മ്മി​ഷ​ൻ ന​ട​ത്തി​വ​രു​ന്നു.​കേ​ര​ള​ത്തെ ബാ​ല​വേ​ല-​ബാ​ല​വി​വാ​ഹ വി​മു​ക്ത​മാ​ക്കു​ന്ന​തി​നു പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും, ക​ർ​മ​പ​ദ്ധ​തി​ക​ളും ക​മ്മി​ഷ​ൻ ഇ​തി​ന​കം ന​ട​പ്പി​ലാ​ക്കി. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യും വി​വി​ധ വ​കു​പ്പു സെ​ക്ര​ട്ട​റി​മാ​രും ബാ​ല​വേ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ സ്ഥി​തി വി​ല​യി​രു​ത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com