ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം കേരളത്തിന്

ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം കേരളത്തിന്

തിരുവനന്തപുരം: ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. തുടർച്ചയായ രണ്ടാംവർഷമാണ് കേരളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്.

ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. എത്നിക്ക് ക്യൂസീൻ, എക്സ്പീരിയൻഷ്യൽ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പിലാക്കിയത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസിബിൾ ടൂറിസം പാർട്ണർഷിപ്പും ഇന്‍റർനാഷ്ണൽ സെന്‍റർ ഫോർ റെസ്പോൺസിബിൾ ടൂറിസവും സംയുക്തമായാണ് പുരസ്കാരം നൽകുന്നത്. ലോക്കൽ-ക്രാഫ്റ്റ് ആൻഡ് ഫുഡ് വിഭാഗത്തിലാണ് കേരളം പുരസ്കാരം നേടിയത്.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്‍റെ തനതു ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്യുന്ന 'കേരളീയം' പരിപാടി ആഘോഷപൂർവ്വം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ പുരസ്കാരം നേടാനായത് അഭിമാനകരമാണ്. അന്തർദേശീയ തലത്തിൽ കേരളത്തിന്‍റെ ഖ്യാതി ഉയർത്തുമെന്നും കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com