നിഖിൽ തോമസിന് ആജീവനാന്ത വിലക്കേർപ്പെടുത്തി കേരളസർവ്വകലാശാല

സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചു
നിഖിൽ തോമസിന് ആജീവനാന്ത വിലക്കേർപ്പെടുത്തി കേരളസർവ്വകലാശാല
Updated on

തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ചമച്ച മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് കേരള സർവ്വകലാശാലയുടെ ആജീവനാന്തവിലക്ക്. സർവ്വകലാശാല സിൻഡിക്കേറ്റാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. കായംകുളം എംഎസ്എം കോളെജ് അധികാരികളെ വിളിച്ചുവരുത്തും.

രജിസ്ട്രാറും പരീക്ഷ കൺട്രോളരും അടങ്ങുന്ന പ്രത്യേക സമിതി വിശദീകരണം തേടും. അതേസമയം സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചു. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകൾ പ്രത്യേക സെൽ വിശദമായി പരിശോധിക്കും.

കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ നിർണായക രേഖകൾ നിഖിൽ തോമസിന്‍റെ വീട്ടിൽ നിന്നു കണ്ടെടുത്തു.ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് രേഖകൾ കണ്ടെത്തിയത്. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്നു കാണിക്കുന്ന വ്യാജ മാർക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. പ്രവേശനം നേടുന്നതിന് കോളെജിൽ നൽകിയ കലിംഗ സർവകലാശാലയുടെ വ്യാജ സരട്ടിഫിക്കറ്റ്, പ്രവേശനം സംബന്ധിച്ച മറ്റ് രേഖകൾ, കോളെജ് ഐഡി കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയാണ് കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com