കേരള സർവകലാശാലാ വിവാദം: ഗവർണർ അടിയന്തര റിപ്പോർട്ട് തേടി

വൈസ് ചാൻസലർ സിസ തോമസ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം
kerala university governor demands urgent report

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

Updated on

തിരുനന്തപുരം: കേരള സർവകലാശാലയുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങളിൽ അടിയന്തര റിപ്പോർട്ട് തേടി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഞായറാഴ്ച നടത്തിയ സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് താത്കാലിക വൈസ് ചാൻസലർ സിസ തോമസ് റിപ്പോർട്ട് നൽകാനാണ് നിർദേശം.

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് സംബന്ധിച്ചും രജിസ്ട്രാർ വീണ്ടും ചുമതല ഏറ്റെടുത്തത് സംബന്ധിച്ചും വിശദീകരണം നൽകണം.

അതേസമയം, സസ്പെൻഷൻ പിൻവലിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയതിനു പിന്നാലെ ജോയിന്‍റ് രജിസ്ട്രാര്‍ പി. ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിസിക്ക് മറുപടി നല്‍കാതെയാണ് ജോയിന്‍റ് രജിസ്ട്രാര്‍ രണ്ടാഴ്ച അവധിയില്‍ പോയത്. തിങ്കളാഴ്ച 9 മണിക്കുള്ളിൽ മറുപടി നൽകാനായിരുന്നു നിർദേശം. ജോയിന്‍റ് രജിസ്ട്രാർക്കെതിരേ വൈസ് ചാൻസലർ നടപടി എടുത്തേക്കുമെന്നുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com