തർ‌ക്കത്തിൽ സമവായം; കേരള സർവകലാശാല താത്കാലിക രജിസ്ട്രാർ ചുമതലയിൽ നിന്ന് മിനി കാപ്പനെ മാറ്റി

മിനി കാപ്പന് പകരം ചുമതല ജോയിന്‍റ് രജിസ്ട്രാർ ആർ. രശ്മിക്ക് നൽകും
kerala university mini kappan removed at registrar in charge

തർ‌ക്കത്തിൽ സമവായം; കേരള സർവകലാശാല താത്ക്കാലിക രജിസ്ട്രാർ ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി

file image

Updated on

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻചാർജ് ചുമതലയിൽ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വിസി മോഹനൻ കുന്നുമ്മൽ അംഗീകരിച്ചോടെയാണ് തീരുമാനം.

മിനികാപ്പന് പകരം ചുമതല ജോയിന്‍റ് രജിസ്ട്രാർ ആർ. രശ്മിക്ക് നൽകും. സിൻഡിക്കേറ്റ് യോഗത്തിൽ മിനി കാപ്പൻ പങ്കെടുത്തതിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു. തർക്കത്തിനൊടുവിലാണ് മിനി കാപ്പനെ മാറ്റാൻ തീരുമാനിച്ചത്.

രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയും യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തെങ്കിലും ചർച്ചയ്ക്കെടുത്തില്ല. കോടതി പരിഗണനയിലുള്ളതായതിനാലാണ് ഇത് പരിഗണിക്കാത്തതെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com