K S Anil Kumar | Mohanan Kunnummal
Kerala
വിട്ടുവീഴ്ചയ്ക്ക് തയാറാവാതെ വിസി; സസ്പെൻഡ് ചെയ്തിട്ടും ജോലിക്കെത്തുന്ന രജിസ്ട്രാറുടെ ശമ്പളം തടയും
അനിൽ കുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ചതാണെന്നാണ് ഇടതുപക്ഷത്തിന്‍റെ വാദം
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്‍റെ ശമ്പളം തടയാൻ നിർദേശം. അനിൽകുമാറിനെ സസ്പെൻഷൻ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണ് വിസി.
അനിൽ കുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ചതാണെന്നാണ് ഇടതുപക്ഷത്തിന്‍റെ വാദം. അത് അംഗീകരിച്ച് രജിസ്ട്രാർ സർവകലാശാലയിൽ എത്താറുമുണ്ടായിരുന്നു. തന്‍റെ നിർദേശം പാലിക്കാക്കുന്നില്ലെന്ന് കാട്ടി തടഞ്ഞുവയ്ക്കാനും നിയമപ്രകാരമുള്ള ഉപജീവന ബത്ത അനുവദിക്കാനും വിസി ഫിനാൻസ് ഓഫിസർക്കു നിർദേശം നൽകിയത്.