
കെ.എസ്. അനിൽ കുമാർ
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. കെ.എസ്. അനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തത്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളിൽ നടന്ന പരിപാടി റദ്ദാക്കി ഉത്തരവിറക്കിയതിലാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചുവെന്നും ബാഹ‍്യസമ്മർദങ്ങൾക്ക് വഴിപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.
പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത്. പിന്നാലെ ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.