Kerala University to speed up exams: Vice-Chancellor
Kerala
കേരള സര്‍വകലാശാല പരീക്ഷകള്‍ വേഗത്തിലാക്കും: വൈസ് ചാന്‍സലര്‍
സ്ഥലപരിമിതിയാണു ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തിനു കാരണമെന്നാണു മനസിലാകുന്നത്.
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പരീക്ഷകളുടെ നടത്തിപ്പും ഫലപ്രഖ്യാപനവും വേഗത്തിലാക്കുമെന്നു വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണു സര്‍വകലാശാല നടത്തുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിനു പുതിയ കെട്ടിടം നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥലപരിമിതിയാണു ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തിനു കാരണമെന്നാണു മനസിലാകുന്നത്. ഈ പ്രശ്നങ്ങള്‍ താന്‍ വിസിയാകുന്നതിനു മുമ്പുള്ളതാണ്. പുതിയ കെട്ടിടം നിർമിക്കാന്‍ നടപടി സ്വീകരിച്ചതു താനാണെന്നും അദ്ദേഹം പറഞ്ഞു.