കേരള സർവകലാശാല യുവജനോത്സവം; ഇൻതിഫാദ എന്ന പേര് വിലക്കി വിസി

ഒരു വിഭാഗത്തിനെതിരേ അക്രമം പ്രോത്സാഹിപ്പിക്കനാണ് ഈ പദം ഉപയോഗിക്കുന്നത്
കേരള സർവകലാശാല യുവജനോത്സവം; ഇൻതിഫാദ എന്ന പേര് വിലക്കി വിസി
Updated on

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന് ഇൻതിഫാദ എന്ന് പേരു നൽകുന്നതിനെ വിലക്കി വൈസ് ചാൻസിലർ. ഇസ്രയേലിനെതിരേ പലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്ക്കാരവുമായോ ബന്ധമില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എസ്എഫ്ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയനോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി മോഹനൻ കുന്നുമ്മൽ പേര് മാറ്റാൻ നിദേശം നൽകിയത്.

ഈ മാസം 7 മുതൽ 11 വരെയാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിന് 'ഇന്‍തിഫാദ' എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിസിയുടെ നടപടി. ഹർജിയിൽ പ്രാഥമിക വാദം കേട്ട ശേഷം ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കേരള സർവകലാശാല എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. വൈസ് ചാൻസലർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാനും നിർദേശം നൽകിയിരുന്നു.

ഒരു വിഭാഗത്തിനെതിരേ അക്രമം പ്രോത്സാഹിപ്പിക്കനാണ് ഈ പദം ഉപയോഗിക്കുന്നത്. ഇൻതിഫാദ എന്ന വാക്ക് അസ്വസ്ഥമാക്കുന്നു. തകിടം മറിക്കുക എന്നതിന്‍റെ അറബിക് പദമാണ് ഇൻതിഫാദ. ഇത് ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എബിവിപി പേരിനെതിരെ പ്രസ്താവനയിറക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com