സുപ്രീം കോടതിയിൽ ഗവർണർക്ക് തിരിച്ചടി; വിസി നിയമനവുമായി ബന്ധപ്പെട്ട ഹർ‌ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി

ഡിജിറ്റൽ, സാങ്കേതിക സർവലാശാല വിസി നിയമന നടപടികളിൽ മുഖ്യമന്ത്രിയുടെ പങ്കിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഗവർണറുടെ ആവശ്യം
kerala vc appointment case supreme court defers

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

file image

Updated on

ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. ഡിജിറ്റൽ, സാങ്കേതിക സർവലാശാല വിസി നിയമന നടപടികളിൽ മുഖ്യമന്ത്രിയുടെ പങ്കിൽ വ്യക്തത വരുത്തണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ഗവർണറുടെ ആവശ്യം സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. ജസ്റ്റിസ് സുധാൻഷു ധുലിയ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ മാത്രം ഈ വിഷയത്തിൽ ഇടപെടാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

ഡിജിറ്റൽ, സാങ്കേതിക സർവലാശാല വിസി നിയമന നടപടികളിൽ മുഖ്യമന്ത്രിക്ക് നിർണായക പങ്കുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥിരം വൈസ് ചാന്‍സ്ലര്‍മാരായി പരിഗണിക്കേണ്ടവരുടെ പാനല്‍ ജസ്റ്റിസ് സുധാന്‍ഷു ധുലിയയുടെ അധ്യക്ഷതയിലുള്ള സമിതി തയ്യാറാക്കി കൈമാറുമ്പോള്‍ അതില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് സുപ്രീം കോടതി നല്‍കിയിരുന്നത്. ഇതിനെതിരേയാണ് ഗവർണർ കോടതിയെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com