കൊച്ചിയിൽ ഭയാനകമായ അവസ്ഥ; ജലാശയങ്ങളിൽ ബാക്‌ടീരിയകളുടെ അളവ് അപകടകരമായ തോതിൽ

ജലാശങ്ങളിലെ വെള്ളം നേരിട്ട് യോഗ്യമല്ലെന്ന് റിപ്പോർട്ട്
kerala water bodies bacteria level increase

ജലാശയങ്ങളിൽ ബാക്‌ടീരിയകളുടെ അളവ് അപകടകരമായ തോതിൽ

Updated on

കൊച്ചി: ഇന്ത്യയിലെ ശുചിത്വ പട്ടികയിൽ 50ആം സ്ഥാനത്തുള്ള കൊച്ചിയിലെ ജലാശങ്ങളിലെ വെള്ളം നേരിട്ട് കുടിവെള്ളയോഗ്യമല്ലെന്ന് റിപ്പോർട്ട്. മലിനീകരണ നിയന്ത്രണ ബോർഡാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നഗരങ്ങളിലെ ജലാശങ്ങളിൽ ബാക്‌ടീരിയകളുടെ സാന്നിധ്യം അപകടകരമായ അളവിൽ കൂടിയിരിക്കുകയാണ്. കൊച്ചിയിലെ ജലാശയങ്ങശിൽ ടോട്ടൽ കോളിഫോം, ഫീക്കൽ കോളിഫോം എന്നീ ബാക്‌ടീരിയകളുടെ അളവ് ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.

സെപ്റ്റിക് മാലിന്യങ്ങൾ നേരിട്ട് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നതാണ് ഈ ബാക്‌ടീരിയകളുടെ അളവ് കൂടാൻ കാരണം.

ആലുവ സ്റ്റേഷനിൽ ടോട്ടൽ കോളിഫോം 3,950 ഉം, ഫീക്കൽ കോളിഫോം 1568 എന്ന നിലയിലാണ് ഉള്ളത്. നഗരത്തിലെ ഒരു കിണറിലെ വെള്ളം നേരിട്ട് കുടിക്കാൻ യോഗ്യമല്ലെന്നാണ് വിവരം. ജലാശയങ്ങളിലെ ഓക്സിജന്‍റെ അളവ് കുറയുന്നതും, ജൈവമാലിന്യത്തിന്‍റെ വർധനവും കാരണം കൊച്ചിയിലെ ജലത്തെ സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാലിന്യ നിർമ്മാർജനത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വീഴ്ച വരുത്തിയാൽ വൻ ദുരന്തത്തിനാവും കൊച്ചി സാക്ഷ്യം വഹിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com