
സംസ്ഥാനത്ത് ചൊവ്വാഴ്ചയും മഴ തുടരും; 2 ജില്ലകളിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത
file image
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ശക്തമായ മഴയ്ക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും പൂർണമായും ശമനമായിട്ടില്ല. ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നോട്ടു വയ്ക്കുന്നുണ്ട്. എല്ലാവരും ജാഗ്രത തുടരുണമെന്നും മുന്നറിയിപ്പുണ്ട്.