ശക്തമായ മഴ വരുന്നു; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

കണ്ണൂർ, കാസറഗോഡ്, ഇടുക്കി ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്
kerala weather updates

ശക്തമായ മഴ വരുന്നു; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

AI Image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 30ന് (വ‍്യാഴാഴ്ച) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് മൂന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു.

കണ്ണൂർ, കാസറഗോഡ്, ഇടുക്കി ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ‍്യതയുള്ളതിനാൽ‌ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com