ശക്തമായ മഴ വരുന്നു; 9 ജില്ലകളിൽ യെലോ അലർട്ട്

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ മധ‍്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടിലനും മുകളിൽ ന‍്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്.
kerala weather updates

ശക്തമായ മഴ വരുന്നു; 9 ജില്ലകളിൽ യെലോ അലർട്ട്

AI Image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 17ന് ശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ മധ‍്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടിലനും മുകളിൽ ന‍്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com