ലോക്സഭയിൽ വനിതാ എംപിമാരില്ലാതെ കേരളം

സിറ്റിങ് എംപിയായ രമ്യാ ഹരിദാസ് ആലത്തൂരിൽ പരാജയപ്പെട്ടതും മത്സരിച്ച മറ്റ് വനിതാ സ്ഥാനാർഥികൾ പിന്നോക്കം പോയതും കേരളത്തിൽ നിന്നുള്ള വനിതാ പ്രാതിനിധ്യം ഇല്ലാതാക്കി
kerala without women mps in lok sabha
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച വനിത സ്ഥാനാർഥികൾ

തിരുവനന്തപുരം: വനിത സംവരണ ബിൽ പാസാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും വനിതാ എംപിമാർ ആരും ലോക്സഭയിലേക്കില്ല. സിറ്റിങ് എംപിയായ രമ്യാ ഹരിദാസ് ആലത്തൂരിൽ പരാജയപ്പെട്ടതും മത്സരിച്ച മറ്റ് വനിതാ സ്ഥാനാർഥികൾ പിന്നോക്കം പോയതും കേരളത്തിൽ നിന്നുള്ള വനിതാ പ്രാതിനിധ്യം ഇല്ലാതാക്കി. വിവിധ മണ്ഡലങ്ങളിൽ നിന്നായി പ്രധാന മുന്നണികളുടെ പിന്തുണയോടെ ഒമ്പത് വനിതാ സ്ഥാനാർഥികളായിരുന്നു മത്സരത്തിനിറങ്ങിയത്.

രമ്യാ ഹരിദാസും വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയും വയനാട്ടിൽ ആനി രാജയും എറണാകുളത്ത് കെ.ജെ. ഷൈനുമടക്കം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കാസർഗോഡ് എൻഡിഎ സ്ഥാനാർഥി എം.​എൽ. അശ്വിനി മൂന്നാം സ്ഥാനത്തായി. ആലപ്പുഴയിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Trending

No stories found.

Latest News

No stories found.