
ന്യൂയോർക്ക് : യുഎസിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി അഴകത്ത് വീട്ടിൽ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോ (21) യാണ് മരിച്ചത്. ജോലിസ്ഥലത്തു നിന്നും അപ്പാർട്ട്മെന്‍റിലേക്ക് പോവുന്നതിനിടെ അജ്ഞാതനായ യുവാവ് നിറയൊഴിക്കുകയായിരുന്നു.
മോഷണ ശ്രമത്തിനിടെയാണ് സംഭവമെന്നാണ് വിലയിരുത്തൽ. യുവാവിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 വർഷമായി അമേരിക്കയിൽ താമസിക്കുന്നവരാണ് ജൂഡിന്‍റെ കുടുംബം. സംസ്ക്കാരം നാളെ ഫിലാഡൽഫിയയിൽ നടക്കും.