ബേക്കറികൾ വഴി വൈൻ വിൽപ്പന: സങ്കേതികമായി തെറ്റില്ലെങ്കിലും റിപ്പോർട്ട് തേടിയെന്ന് മന്ത്രി

സൂപ്പർമാർക്കറ്റുകളിലൂടെയും ബേക്കറികളിലൂടെയും ഇത്തരം ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത് സാമൂഹികമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്നും എം. ലിജു
Keralam minister on fruit horti wine sale throough bakery

ഫ്രൂട്ട് വൈൻ വിൽപ്പന സാങ്കതേതികമായി തെറ്റില്ലെന്നും മന്ത്രി.

Freepik.com

Updated on: 

ആലപ്പുഴ: സംസ്ഥാത്തെ ബേക്കറികൾ വഴി വീര്യം കുറഞ്ഞ മദ്യമായ ഹോർട്ടി വൈൻ വിൽപ്പന നടത്താൻ അനുമതി നൽകിയ സംഭവത്തിൽ എക്സൈസ് കമ്മിഷണറോട് വിശദമായ റിപ്പോർട്ട് തേടിയതായി എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. നിലവിലുള്ള ചട്ടപ്രകാരം സാങ്കേതികമായി തെറ്റില്ലെങ്കിലും മന്ത്രിയുടെയോ സർക്കാരിന്‍റെയോ ശ്രദ്ധയിൽപ്പെടുത്താതെ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുത്തത് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി പറഞ്ഞു.

ചാലക്കുടി ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് വിദേശമദ്യ ചട്ടങ്ങളിലെ ഭേദഗതി പ്രകാരം ബേക്കറികൾ വഴി വൈൻ വിൽപ്പന നടത്തുന്നതിന് അനുമതി നേടിയത്. 2024-ൽ മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ് ലൈസൻസുള്ള ബേക്കറികൾക്കും സൂപ്പർമാർക്കറ്റുകൾക്കും വൈൻ വിൽക്കാൻ അനുമതി നൽകി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ജൂണിൽ ലൈസൻസ് ഫീസ് ഈടാക്കി എക്സൈസ് കമ്മിഷണർ ഉത്തരവിറക്കുകയായിരുന്നു.

സൂപ്പർമാർക്കറ്റുകളിലൂടെയും ബേക്കറികളിലൂടെയും ഇത്തരം ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത് സാമൂഹികമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്നും വിഷയം ഗൗരവമായി പരിശോധിക്കുമെന്നും എം. ലിജു വ്യക്തമാക്കി.

അതേസമയം, ഹോർട്ടി വൈൻ വിൽപ്പനയ്ക്കുള്ള ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചട്ടഭേദഗതി എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ് നടന്നതെങ്കിലും ചാലക്കുടിയിലെ സ്ഥാപനത്തിന് അനുമതി നൽകിയത് ജൂണിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർഷകരെ സഹായിക്കാനാണ് കാർഷിക ഉത്പന്നങ്ങളിൽ നിന്നുള്ള ഫ്രൂട്ട് വൈൻ ഉത്പാദനത്തിന് എൽഡിഎഫ് സർക്കാർ അനുമതി നൽകിയതെന്നും, പരമ്പരാഗത മദ്യവുമായി ഇതിനെ താരതമ്യപ്പെടുത്തി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com