ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിയെടുത്ത് പ്രതിഷേധം

ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിയെടുത്ത് പ്രതിഷേധം
Updated on

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെച്ചൊല്ലിയുള്ള ഗാതഗത മന്ത്രി ഗണേഷ് കുമാറും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ തമ്മിലുള്ള തർക്കം പ്രതിഷേധത്തിലേക്ക്. ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു.

സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷരെത്തിയിരുന്നില്ല. തൃശൂർ , തിരു വനന്തപുരം അടക്കം ചിലയിടങ്ങളിലാണ് സമരസമിതിയുടെ പ്രതിഷേധമുണ്ടായത്.

തിരുവനന്തപുരം മുട്ടത്തറയിൽ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ കുഴിയെടുത്ത് ആ കുഴിയിൽ കിടന്ന് ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു. കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ കഞ്ഞിവെച്ചും പ്രതിഷേധം അരങ്ങേറി. അതേസമയം, പരിഷ്കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നിന്ന് പിന്നോട്ടില്ലെന്നും ഇന്നുമുതൽ പുതിയ രീതി നടപ്പാക്കി തുടങ്ങുമെന്നാണ് മന്ത്രിയുടെ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com