Kerala's elderly population will reach 25 percent by 2026
കേരളത്തിലെ വയോജനസംഖ്യ 2026 ഓടെ 25 ശതമാനമാകുംfile

കേരളത്തിലെ വയോജനസംഖ്യ 2026 ഓടെ 25 ശതമാനമാകും

നിലവിൽ, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 11.1 ശതമാനം 60 വയസിന് മുകളിലുള്ളവരാണ് .
Published on

തിരുവനന്തപുരം: 2026-ഓടെ കേരളത്തിലെ വയോജനങ്ങളുടെ എണ്ണം സംസ്ഥാനത്തിന്‍റെ ജനസംഖ്യയുടെ 25 ശതമാനം ആകുന്ന സാഹചര്യത്തെ സംസ്ഥാന സർക്കാർ ഗൗരവത്തോടെ കാണുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു.

ഇന്ത്യയിലെ വയോജന പരിചരണം എന്ന വിഷയത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മറ്റ് പങ്കാളികളുടേയും കൂടിയാലോചനയും കാഴ്ചപ്പാടുകളും തേടുന്നതിനായി, നിതി ആയോഗ് സ്റ്റേറ്റ് സപ്പോർട്ട് മിഷന് കീഴിൽ ഐഎംജിയിൽ നടന്ന ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 11.1 ശതമാനം 60 വയസിന് മുകളിലുള്ളവരാണ് . അണുകുടുംബ ഘടനയിലേക്ക് സമൂഹം മാറിക്കഴിഞ്ഞതിനാൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുക എന്ന രീതി കുടുംബബന്ധങ്ങളിലും കാണുന്നുണ്ട്. ശാരീരിക ആരോഗ്യത്തോടൊപ്പം വയോജനങ്ങളുടെ മാനസികവും സാമൂഹികവുമായ ക്ഷേമത്തെ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്. വയോജനങ്ങൾ പലരും ഏകാന്തതയും അവഗണനയും നേരിടുന്നു. നിരവധി പ്രധാന സംരംഭങ്ങളിലൂടെ മുതിർന്നവരോടുള്ള പരിചരണത്തിലെ സജീവമായ സമീപനത്തിന് കേരളം പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നിതി ആയോഗ് മെഡിക്കൽ സീനിയർ അഡ്വൈസർ രജിബ് കുമാർ സെൻ സ്വാഗതമാശംസിച്ചു. നീതി ആയോഗ് മെഡിക്കൽ വിഭാഗം അംഗം ഡോ. വി.കെ. പോൾ, സാമൂഹിക നീതി അഡീഷണൽ ചീഫ് സെക്രട്ടറി പുനിത്കുമാർ, അഡീഷണൽ സെക്രട്ടറി കരാലിൻ ഘോങ്‌വാർ എന്നിവർ സംബന്ധിച്ചു.

logo
Metro Vaartha
www.metrovaartha.com