കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ പദവി തര്‍ക്കം; അനിൽകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി

രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെ.എസ്. അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും
keralauniversity registrar post dispute highcourt dismisses anilkumars petition

കെ.എസ്. അനിൽകുമാര്‍

Updated on

കൊച്ചി: കേരള സർവകലാശാലയിലെ പദവി തർക്കത്തിൽ രജിസ്ട്രാറുടെ ഹർജി തള്ളി ഹൈക്കോടതി. സസ്പെന്‍ഷൻ നടപടിക്കെതിരേ ഡോ. കെ.എസ്. അനിൽകുമാര്‍ നൽകിയ ഹര്‍ജിയിലാണ് കോടതി നടപടി. ഇതോടെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും.

അനിൽകുമാറിന്‍റെ സസ്പെൻഷൻ സംബന്ധിച്ച് സിന്‍ഡിക്കേറ്റ് യോഗത്തിന് തീരുമാനിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com