'കേരളീയം' ടൈംസ് സ്ക്വയറിലും

നവംബർ ഏഴു വരെ പകൽ ഒരു മണിക്കൂർ ഇടവിട്ട് പ്രദർശനം
Keraleeyam
Keraleeyam
Updated on

തിരുവനന്തപുരം: കേരളീയത്തിന്‍റെ കേളികൊട്ട് അമേരിക്കയിലെ ടൈംസ് സ്ക്വയറിലും. കേരളത്തിന്‍റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം അനന്തപുരിയില്‍ അരങ്ങുണര്‍ന്നപ്പോഴാണ് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിലെ ബില്‍ ബോര്‍ഡില്‍ 'കേരളീയത്തി'ന്‍റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്.

ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്ക്വയറില്‍ കേരളീയം തെളിഞ്ഞത്. ഇതോടെ കേരളീയത്തിന്‍റെ സന്ദേശം വിദേശമണ്ണിലും എത്തിക്കഴിഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ കേരളീയത്തിന്‍റെ വീഡിയോയും ലോഗോയും നവംബര്‍ ഏഴുവരെ പ്രദര്‍ശിപ്പിക്കും. കേരളത്തിന്‍റെയും കേരളീയം മഹോത്സവത്തിന്‍റെയും വൈവിധ്യവും സൗന്ദര്യവും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്ത അനിമേഷന്‍ വീഡിയോയും ലോഗോയും ഇന്ത്യന്‍ സമയം പകല്‍ 10:27 മുതല്‍ ഒരുമണിക്കൂര്‍ ഇടവിട്ട് പ്രദര്‍ശിപ്പിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com