കെ-ഫോൺ കണക്ഷനുകൾ നാൽപ്പതിനായിരത്തിലേക്ക് | KFon connections nearing 40K
കെ-ഫോൺ കണക്ഷനുകൾ നാൽപ്പതിനായിരത്തിലേക്ക്

കെ-ഫോൺ കണക്ഷനുകൾ നാൽപ്പതിനായിരത്തിലേക്ക്

കേരളത്തിന്‍റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്‌ഷനായ കെ ഫോൺ നാൽപ്പതിനായിരത്തിലേക്ക്. ഇതുവരെ 39,878 കണക്‌ഷൻ ആയിക്കഴിഞ്ഞു
Published on

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്‌ഷനായ കെ ഫോൺ നാൽപ്പതിനായിരത്തിലേക്ക്. ഇതുവരെ 39,878 കണക്‌ഷൻ ആയിക്കഴിഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണ് കൊമേഴ്സ്യല്‍ കണക്‌ഷന്‍ നല്‍കാന്‍ ആരംഭിച്ചത്. 3,558 ലോക്കല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരാണ് നിലവില്‍ കെ ഫോണ്‍ കണക്‌ഷന്‍ വീടുകളിലേക്ക് ലഭ്യമാക്കാനായി പ്രവര്‍ത്തിക്കുന്നത്.

മികച്ച ഇന്‍റര്‍നെറ്റ് വേഗതയും നല്ല സേവനവും നല്‍കുന്നതും സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന രീതിയിലെ താരിഫ് റേറ്റും കെഫോണിനെ ജനകീയവും പ്രിയപ്പെട്ടതുമാക്കി മാറ്റുകയാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ ഫോണ്‍ മാനെജിങ് ഡയറക്റ്ററുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു.

വാണിജ്യ കണക്‌ഷനുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയും നല്ല സേവനം തുടര്‍ന്നും ലഭ്യമാക്കി കെ ഫോണിനെ കേരളത്തിലെ നമ്പര്‍ വണ്‍ ബ്രോഡ്ബാന്‍ഡ് കണക്‌ഷനാക്കി മാറ്റുകയും ലക്ഷ്യമിട്ടാണ് കെ ഫോണ്‍ ടീം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com