സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.ജി. ശിവാനന്ദൻ

ഇരിങ്ങാലക്കുടയിൽ വച്ച് നടക്കുന്ന പാർട്ടി സമ്മേളനത്തിലാണ് ശിവാനന്ദനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
k.g. sivanandan cpi thrissur district secretary

കെ.ജി. ശിവാനന്ദൻ

Updated on

തൃശൂർ: സിപിഐ തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.ജി. ശിവാനന്ദനെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരേ എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം ജില്ലാ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിൽ വച്ച് നടക്കുന്ന പാർട്ടി സമ്മേളനത്തിലാണ് ശിവാനന്ദനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ശിവാനന്ദന് പകരം വി.എസ്. സുനിൽ കുമാർ, ടി.ആർ. രമേഷ് കുമാർ എന്നിവരുടെ പേരുകൾ ഒരു വിഭാഗം പ്രവർത്തകർ നിർദേശിച്ചുവെങ്കിലും കെ.ജി. ശിവാനന്ദനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് ശിവാനന്ദൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com