ബജറ്റിൽ ഡോക്റ്റർമാരുടെ ആവശ‍്യങ്ങളിൽ ഒന്നു പോലും പരിഗണിക്കപ്പെട്ടില്ല; വിമർശനവുമായി കെജിഎംസിടിഎ

രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ അവസാനത്തെ ബജറ്റിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മെഡിക്കൽ കോളെജ് ഡോക്റ്റർമാരുടെ സംഘടനയായ കെജിഎംസിടിഎ
kgmcta against kerala government budget

ഡോക്റ്റർമാരുടെ ആവശ‍്യങ്ങളിൽ ഒന്നു പോലും പരിഗണിക്കപ്പെട്ടില്ല; വിമർശനവുമായി കെജിഎംസിടിഎ

Updated on

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ അവസാനത്തെ ബജറ്റിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മെഡിക്കൽ കോളെജ് ഡോക്റ്റർമാരുടെ സംഘടനയായ കെജിഎംസിടിഎ.

ഡോക്റ്റർമാരുടെ ആവശ‍്യങ്ങളിൽ ഒന്നു പോലും പരിഗണിക്കപ്പെട്ടില്ലെന്നും നന്ദിക്കെട്ട ബജറ്റാണിതെന്നും കെജിഎംസിടിഎ പറഞ്ഞു.

നേരത്തെ ബജറ്റിനെതിരേ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നടൻ ജോയ് മാത‍്യുവും രംഗത്തെത്തിയിരുന്നു. പൊള്ളയായ പ്രഖ‍്യാപനങ്ങളുടെ ഭാണ്ഡക്കെട്ടാണ് ഈ ബജറ്റെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കഴിഞ്ഞ സാമ്പത്തിക വർഷം 50 ശതമാനത്തിൽ പോലും പദ്ധതി ചെലവ് നടത്താൻ സാധിക്കാത്ത സംസ്ഥാന സർക്കാരാണ് നിലവിൽ‌ വമ്പൻ പ്രഖ‍്യാപനങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com