പാലക്കാട് യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ തിരികെ നൽകി

ഇരുപതിനായിരം രൂപ വിലവരുന്ന പേർഷ്യൻ പൂച്ചയാണിത്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവം നടന്നത്
പാലക്കാട് യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ തിരികെ നൽകി
Updated on

പാലക്കാട്: മണ്ണാർക്കാട് യുവതി തട്ടിക്കൊണ്ടുപോയ പേർഷ്യൻ പൂച്ചയെ തിരിച്ചേൽപ്പിച്ചു. പൂച്ചയുമായി കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപിച്ചതോടെ യുവതി രഹസ്യമായി പൂച്ചയെ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി തിരികെ നൽകുകയായിരുന്നു. ഇതേത്തുടർന്ന് ഉടമ പരാതി പിൻവലിച്ചു. 

ഇരുപതിനായിരം രൂപ വിലവരുന്ന പേർഷ്യൻ പൂച്ചയാണിത്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ വച്ചാണ് സംഭവം നടന്നത്. പൂച്ചയെ ഡോക്‌ടറെ കാണിച്ച് കൊണ്ടുവരുന്ന വഴി ഉടമയുടെ കോഴിക്കടയിൽ ഇരുത്തിയ പൂച്ച പുറത്തേക്കിറങ്ങുകയായിരുന്നു. 

ഈ സമയത്താണ് പൂച്ചയെ എടുത്ത് കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കോഴിക്കടയിലെ പൂച്ചയാണെന്ന് കടക്കാർ പറഞ്ഞപ്പോൾ കടയിൽ കൊടുക്കാമെന്നു പറഞ്ഞാണ് യുവതി പൂച്ചയുമായി മുങ്ങിയത്. 

കൊണ്ടു പോയവർ തിരികെ തരുമെന്നു പ്രതീക്ഷിച്ച് കിട്ടാതായപ്പോഴാണ് ഉടമ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ സഹോദരനാണ് പൂച്ചയെ രഹസ്യമായി പൊലീസിലെത്തിച്ചത്. 

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com