അരളിപ്പൂവ് കഴിച്ചെന്ന സംശയം; എറണാകുളത്ത് 2 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിദ്യാർഥികൾ കർശന നിരീക്ഷണത്തിൽ‌ തുടരുന്നു
kids suspected to eat Arali flower hospitalized
അരളി പൂവ് കഴിച്ചെന്ന സംശയം; എറണാകുളത്ത് 2 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുfile

കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തെ തുടർന്ന് 2 വിദ്യാർഥികൾ ചികിത്സയിൽ. എറണാകുളം കടയിരുപ്പ് ഗവൺമെന്‍റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ ക്ലാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇരുവരെയും കടയിരുപ്പ് സിഎച്ച്സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടിൽ നിന്ന് വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്.

രക്ത സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് നൽകിയിരക്കുകയാണ്. 24 മണിക്കൂർ കർശന നിരീക്ഷണത്തിന് ശേഷം തുടർ ചികിത്സാ കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് മെഡിക്കൽ ബോർഡിന്‍റെ തീരുമാനം.

Trending

No stories found.

Latest News

No stories found.