തെരഞ്ഞെടുപ്പ് ചൂടിനിടെ ശല്യം ചെയ്യേണ്ടതില്ല; മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഹൈക്കോടതിയുടെ ആശ്വാസ വിധി

ചോദ്യം ചെയ്യലിന് ഹാജരാകാൻ എന്ന് സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു
Thomas Isaac
Thomas Isaacfile
Updated on

കൊച്ചി: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയായ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് കോടതി ഇഡിയോട് നിർദേശിച്ചു. എൽഡിഎഫ് സ്ഥാനാർഥിയാണ് തോമസ് ഐസക്. ഇത്തരമൊരു അവസരത്തിൽ അദ്ദേഹത്തെ ശല്യം ചെയ്യേണ്ടതില്ലെന്നും എന്നാൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് ചില വിശദീകരണം ആവശ്യമാണ്. അത് പക്ഷെ ഇപ്പോൾ തന്നെ വേണമെന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് ഹാജരാകാൻ എന്ന് സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കേസ് മെയ് 22 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com