കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പൂജാരി മരിച്ചു

ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടുത്തമുണ്ടായത്.
Kilimanoor temple fire priest dies
ജയകുമാരൻ (49)
Updated on

തിരുവനന്തപുരം: കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പൂജാരി മരിച്ചു. ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരിയാണ് (49) പൊള്ളലേറ്റ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ഒക്ടോബർ 1ന് വൈകീട്ട് 6.15-നായിരുന്നു അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ കത്തിച്ച വിളക്കുമായി അകത്ത് കയറുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ജയകുമാരൻ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Trending

No stories found.

Latest News

No stories found.