
കെ.ജെ. ഷൈൻ
കൊച്ചി: സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഗോപാലകൃഷ്ണൻ. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരാവില്ല. ഗോപാലകൃഷ്ണൻ ഒളിവിലാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.
തിങ്കളാഴ്ച ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം അദ്ദേഹത്തിന്‍റെ ഫോൺ അടക്കം പിടിച്ചെടുത്തിരുന്നു. യൂട്യൂബർ ഷാജഹാന്‍റെ വീട്ടിലും സംഘം പരിശോധന നടത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഷാജഹാൻ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവുമോ എന്നതിൽ വ്യക്തതയില്ല.